സെസ്സിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

ഇരിങ്ങാലക്കുട : പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രളയ സെസ്സ്
ഏര്‍പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിയന്‍ പ്രതിഷേധം രേഖപെടുത്തി.

സെസ്സ് ഏര്‍പെടുത്തുന്നത് മൂലം വ്യവസായ മേഖല കൂടുതല്‍ തകര്‍ച്ചയിലേയ്ക്ക് പോകുമെന്നും നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലവര്‍ദ്ധനവ് ഉണ്ടാകുമെന്നും വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എബിന്‍ വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗത്തില്‍ ജന.സെക്രട്ടറി ഷാജു പാറേക്കാടന്‍, തോമസ് അവറാന്‍, അനില്‍കുമാര്‍,മണിമേനോന്‍ എന്നിവര്‍ സംസാരിച്ചു