തൊഴിൽ ക്ഷമതയുള്ളവരാകാൻ വിദ്യാർഥികൾ കരിക്കുലത്തിനു പുറത്തുള്ള സാങ്കേതിക വിദ്യകളിലും പ്രാവീണ്യം നേടണം : ഫാ ജോൺ പാലിയേക്കര


ഇരിങ്ങാലക്കുട : വെല്ലുവിളികളും മത്സരവും നിറഞ്ഞ പുതിയ കാലത്ത് തൊഴിൽ ക്ഷമതയുള്ളവരാകണമെങ്കിൽ കരിക്കുലത്തിനു പുറത്തുള്ള സാങ്കേതിക വിദ്യകളിലും വിദ്യാർഥികൾ പ്രാവീണ്യം നേടണമെന്നു ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര അഭിപ്രായപ്പെട്ടു.ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഐ.ഇ.ടി.ഇ കൊച്ചി കേന്ദ്രത്തിന്റെ സഹകര ണത്തോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിച്ച എംബെഡഡ് സിസ്റ്റംസ് ഡിസൈൻ വർക് ഷോപ്പിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അതിന് ഇത്തരം പരിശീലന പരിപാടികൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 25നാരംഭിച്ച വർക്ക്‌ ഷോപ്പ് 30നു സമാപിച്ചു. വർക്ക്‌ ഷോപ്പിൽ വിദ്യാർത്ഥികൾക്ക് ആർഡിനോ, ഐ ഓ ടി, റാസ്പ്‌ ബെറി പൈ എന്നീ സാങ്കേതിക വിദ്യകളിൽ പ്രായോഗിക പരിശീലനം നൽകി.ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി രാജീവ് ടി.ആർ, ലാബ് ഇൻസ്ട്രക്ടർമാരായ സനൽ ടി.എം, റീസൺ ടി.ടി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.30നു നടന്ന സമാപന സമ്മേളനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും വോളന്റീർമാർക്കും ഐ.ഇ.ടി.ഇയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഏറ്റവും മികച്ച രീതിയിൽ വർക്ക്‌ ഷോപ്പ് പൂർത്തിയാക്കിയ വിഷ്ണു പ്രസാദ് കെ.കെ, മുഹമ്മദ്‌ ഷാമിൽ എന്നിവരെ ഐ.ഇ.ടി.ഇ എക്സലൻസ് സർട്ടിഫിക്കേറ്റ് നൽകി ആദരിച്ചു.ജോയിന്റ് ഡയറക്ടർ ഫാ.ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ.സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ.വി.ഡി ജോൺ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.