നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ‘ഉപജീവനം’ പദ്ധതിക്കു തുടക്കം


നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസി ന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ഉപജീവനം പദ്ധതിക്കു തുടക്കം കുറിച്ചു.

നടവരമ്പ് എൻ.എസ്. എസ് ഹരിത ഗ്രാമത്തിലെ അമ്മമാർക്ക്‌ ഉപജീവനോപാധിയായി കുട നിർമാണ പരിശീലനവും, ലോഷൻ നിർമാണ പരിശീലനവും നൽകി. പരിശീലനം പ്രിൻസിപ്പാൾ എം.നാസറുദീൻ ഉദ്ഘാടനം നടത്തി. എൻ.എസ്.എസ് വോളണ്ടിയർമാരായ കുട്ടികൾ ഇരുപതോളം അമ്മമാർക്കു പരിശീലനം നൽകി. പ്രോഗ്രാം ഓഫീസർ തോമസ് തൊട്ടിപ്പാൾ നേതൃത്വം നൽകി.