എൻ.എസ്.എസ് പാഥേയം പദ്ധതി ഉദ്ഘാടനം ചെയ്തു

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ രോഗി കൾക്ക് ഭക്ഷണ പൊതി വിതരണം ചെയ്തു കൊണ്ട് യൂണിറ്റിന്റെ പാഥേയം പദ്ധതി ആരംഭിച്ചു.

പ്രിൻസിപ്പാൾ എം.നാസറുദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വോളന്റീർമാർ ശേഖരിച്ച ഇരുന്നൂറോളം ഭക്ഷണ പൊതികളാണ് രോഗികൾക്കും കൂട്ടിരിപ്പു കാർക്കും വിതരണം ചെയ്തത്. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ തോമസ് തൊട്ടിപ്പാൾ നേതൃത്വം നൽകി. ഗൈഡ്സ് ക്യാപ്റ്റൻ സി.ബി ഷക്കീല, അധ്യാപകൻ അഭിലാഷ്, എൻ എസ് എസ് ലീഡർ ബിന്ദു ശ്രീ, എന്നിവർ പങ്കെടുത്തു