സി.ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക അഖിലകേരള ശ്രീനാരായണ ജയന്തി സാഹിത്യമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു


ഇരിങ്ങാലക്കുട എസ്.എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സി.ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക അഖിലകേരള ശ്രീനാരായണജയന്തി സാഹിത്യമത്സരങ്ങള്‍ 2019 ആഗസ്റ്റ് 17-ാം തിയ്യതി ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍സെക്കന്ററി സ്‍കൂളില്‍ വെച്ച് നടത്തുന്നതാണ്.

അഖില കേരളാടിസ്ഥാനത്തില്‍ നടത്തുന്ന പ്രസംഗമത്സരത്തിലും, ശ്രീനാരായണ കാവ്യാലാപന മത്സരങ്ങളിലും, പ്രശ്നോത്തരിയിലും, യു.പി/ഹൈസ്‍കൂള്‍, ഹയര്‍സെക്കന്ററി, കോളേജ്/ടി.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. മത്സര വിഷയങ്ങള്‍ ശ്രീനാരായാണ ഗുരുവുമായി ബന്ധപ്പെട്ടവയായിരിക്കും.

ഓരോ വിഭാഗത്തിലെയും ഓരോ ഇനത്തിലും ഒരു സ്ഥാപനത്തില്‍ നിന്നും രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വീതം പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്, പുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ 2019 ആഗസ്റ്റ് 26-ന് കേശവന്‍ വൈദ്യര്‍ സ്മാരക പ്രഭാഷണവേദിയില്‍ നല്‍കുന്നതായിരിക്കും. താല്പര്യമുള്ളവര്‍ 8848116742, 9446763528, 04802821102, 04802831900 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.