107 -ാമത് റീജ്യണൽ അബാകസ് കോംപറ്റീഷനില്‍ വെന്നിക്കൊടി പാറിച്ച് ഇരിങ്ങാലക്കുട സ്വദേശികള്‍


ഇരിങ്ങാലക്കുട : 107 -ാമത് റീജ്യണൽ അബാകസ് കോംപറ്റീഷന്‍ ഫെസ്റ്റിവെലില്‍ ഇരിങ്ങാലക്കുട ബ്രെയിൻ ഒ ബ്രെയിൻ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം.ശാന്തനു, ശ്രേയസ് എന്നിവര്‍ക്ക് ചാമ്പ്യന്‍ഷിപ്പും, അക്ഷര, ജാൻവി, വൈഷ്ണവ്, തേജസ്, ആദി ദേവ്, ഹൃഷികേശ്, മാനവ്, അവന്തിക, ബ്രഹ്മദേവ്, ഗൗതം, അമേയ എന്നിവര്‍ക്ക് ഗോള്‍ഡ് ടോപ്പര്‍ മെഡലും അക്മൽ, കൈലാസ് നാഥ്, ഹർഷിത്, ശ്രീനിധി, നിരഞ്ജൻ എസ്, അഭിരഥൻ, ആരുഷ് എന്നിവർ സില്‍വര്‍ ടോപ്പര്‍ മെഡലും കരസ്ഥമാക്കി.

ജൂലൈ 28 ന് നടന്ന മത്സരത്തിലാണ് സംസ്ഥാനത്തെ വിവിധ പ്രദേശത്തുള്ളവരുമായി നടന്ന മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശികള്‍ വിജയക്കൊടി പാറിച്ചത്.ചെറുപ്പത്തിലേ കുട്ടികളില്‍ അസാമാന്യ വേഗത്തില്‍ കണക്ക് കൂട്ടലുകളും മറ്റും പ്രാക്ടീസ് ചെയ്യിപ്പിക്കലാണ് അബാകസ് എന്ന മേഖല.ഇരിങ്ങാലക്കുടയിലെ ബ്രെയിൻ ഒ ബ്രെയിൻ സ്കിൽ ഫോർ കിഡ്സിലെ മീന മാധവാണ് കുട്ടികളെ പരിശീലിപ്പിച്ചത്.