കാട്ടൂർ സർവീസ് സഹകരണബാങ്ക് ഞാറ്റുവേല ചന്ത ആരംഭിച്ചു


കാട്ടൂർ : കാട്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ നടക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ രാജലക്ഷ്മി കുറുമത്ത് അധ്യക്ഷത വഹിച്ചു.കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേശ് മുഖ്യാതിഥിയായിരുന്നു.

ഇന്ന് മുതൽ 28 -ാം തിയ്യതി വരെ നടക്കുന്ന ഹരിതം സഹകരണം, കശുമാവിൻ തൈ വിതരണം, ഓണത്തിന് ഒരു മുറം പച്ചക്കറി, വിത്ത് തൈ വിതരണം, മുട്ടക്കോഴി പദ്ധതി, കർഷകരെ ആദരിക്കൽ, ഭക്ഷ്യമേള, കലാപരിപാടികൾ, വിവിധ സ്റ്റാളുകൾ നാടൻ പാട്ടുകൾ, നാടൻ കലാരൂപങ്ങൾ, വളർത്തുമൃഗ പ്രദർശനം എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് പി.പി അബ്ദുൾ സത്താർ സ്വാഗതവും, സെക്രട്ടറി ടി.വി വിജയകുമാർ നന്ദിയും പറഞ്ഞു.