സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ പതിനെട്ടാമത് ബാച്ച് തുടങ്ങി


കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ പതിനെട്ടാമത് ബാച്ചിന്റെ ക്ലാസ്സുകള്‍ ആരംഭിച്ചു.എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്തു.ഡയറക്ടര്‍ ഡോ. എലിസബത്ത് ഏല്യാസ് അധ്യക്ഷയായി.2015-2019 ബാച്ചില്‍ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള 144 എന്‍ജിനീയറിംഗ് കോളേജുകളില്‍ സംസ്ഥാനത്ത് പതിനാലാമതും തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയ സഹൃദയയിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അനുമോദിച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശം നല്കി.ജോ.ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി,പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.