മുരിയാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ച പി.എൽ ഔസേഫ് മാസ്റ്ററുടെ ആറാം ചരമ വാർഷികമാചരിച്ചു


പുല്ലൂർ : മുരിയാട് പഞ്ചായത്ത് മുൻ പ്രസിഡെന്റും, സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ നേതാവും, കർഷക സംഘം നേതാവുമായിരുന്ന പി.എൽ ഔസേഫ് മാസ്റ്ററുടെ ആറാം ഓർമ്മ ദിനമാചരിച്ചു.

അദ്ദേഹത്തിന്റെ സ്മരണകളെ ഓർമ്മിപ്പിച്ച് മികച്ച സംഘകൃഷി ഗ്രൂപ്പുകളായ തുഷാരം പുല്ലൂരിനും, മംഗള മുരിയാടിനും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി .കെ ഡേവിസ് മാസ്റ്റർ അനുസ്മരണ  സമ്മേളനം ഉദ്ഘാടനം ചെയ്തു.