ഇരിങ്ങാലക്കുട സെന്റ്.മേരീസ് സ്കൂൾ പ്ളസ് ടു വിഭാഗം അധ്യാപക രക്ഷകർതൃ മീറ്റിംഗ് സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : സെന്റ്‌.മേരീസ് ഹയർ സെക്കന്റെറി വിദ്യാലയത്തിലെ പ്ളസ് ടു വിഭാഗം അധ്യാപക രക്ഷാകർതൃ യോഗം കൂടി.സ്കൂൾ മാനേജർ റവ.ഡോ.ആന്റു ആലപ്പാടൻ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ റെക്റ്റി കെ.സി സ്വാഗതവും പി.ടി.എ പ്രസിഡന്റ് മിനി ജോസ് കാളിയങ്കര അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ടയേഡ് എസ്.ഐ സേവ്യർ പള്ളിപ്പാട് രക്ഷാകർത്താക്കൾക്ക് “ആധുനിക തലമുറയുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കൾക്കുള്ള പങ്ക് ” എന്ന വിഷയത്തെ കുറിച്ച് ക്ളാസ്സെടുത്തു.

ചടങ്ങിൽ മുൻ പി.ടി.എ ഭാരവാഹികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.പുതിയ പി.ടി.എ ഭാരവാഹികളായി മിനി ജോസ് കാളിയങ്കര (പ്രസിഡന്റ്), ശ്രീകുമാർ കെ (വൈസ് പ്രസിഡന്റ്), കമ്മറ്റിയംഗങ്ങളായി സിജി വർഗ്ഗീസ്, ജൂലി ഷോളി, പോളി പുല്ലൂക്കര, നെൽസൺ പള്ളായി, ഡേവിസ് തെക്കിനിയത്ത്, ജോഷി വടക്കേത്തല, സന്ധ്യ എന്നിവരെ തെരഞ്ഞെടുത്തു.

സീനിയർ അസിസ്റ്റൻഡ് കെ.എ വർഗ്ഗീസ് റിപ്പോർട്ട് അവതരണവും സോജി എ.സി, ഷാബു കെ.പി കണക്കവതരണവും, മാനേജ്മെന്റ് പ്രതിനിധി ഹോബി ജോളി ആശംസയും, സ്റ്റാഫ് പ്രതിനിധി ജാൻസി ടി.ജെ നന്ദിയും പറഞ്ഞു.