കുളമ്പുരോഗത്തിന്‌ കുത്തിവെപ്പ് നടത്തുന്നു


ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയിൽ കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു.ഗോരക്ഷ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 12 വരെയാണ് ക്യാമ്പ്. മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും വാക്‌സിനേറ്റർമാർ വീടുകളിലെത്തി കുത്തിവെപ്പ് എടുക്കുന്നതായിരിക്കും.

ക്ഷീരകർഷകരുടെ നാലുമാസത്തിന് മുകളിൽ പ്രായമുള്ള കന്നുകാലികൾക്കാണ് കുത്തിവെപ്പ്. ഇവയ്ക്കൊപ്പം ചെവിയിൽ തിരിച്ചറിയൽ നമ്പറും ഇടുന്നതായിരിക്കും. ഓരോ ഡോസ് വാക്‌സിനും പത്ത് രൂപ ഈടാക്കുന്നതാണ്