12 വയസുകാരിയെ പീഡിപ്പിച്ചു; താല്‍ക്കാലിക മദ്രസ അദ്ധ്യാപകന്‍ ഒളിവില്‍


ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരില്‍ മദ്രസയില്‍ പഠിക്കുവാന്‍ വന്ന പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് താല്‍ക്കാലിക മദ്രസ അദ്ധ്യാപകനെതിരെ പോലീസ് കേസ്സെടുത്തു. പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കോണത്തുകുന്ന് പുഞ്ചപറമ്പ് പുത്തന്‍മാളിയേക്കല്‍ മുഹമ്മദ് ഷെറീഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.