മൺചിരാതിൽ ദീപം തെളിയിച്ച് ചന്ദ്രയാൻ 2 വിന് മംഗളമേകി എൻ.എസ്.എസ് വിദ്യാർത്ഥികൾ


ഇരിങ്ങാലക്കുട : ബഹിരാകാശത്തേക്ക് ഭാരതത്തിന്റെ സ്ഥാനം ലോകത്തിന്റെ നിറുകയിൽ  എത്താൻ സഹായിക്കുന്ന ചന്ദ്രയാൻ 2 വിന് യാത്രാമംഗളമേകി വിജയാശംസകളുമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ മാതൃകയായി. ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂളിലെ എൻ.എസ്.എസ്  വിദ്യാർത്ഥികളാണ് ദീപപ്രഭയിൽ യാത്ര മംഗളമേകിയത്. വരുന്ന തിങ്കളാഴ്ചയാണ് (22/7/2019) ചന്ദ്രയാൻ 2 ൈഐ.എസ്.ആർ.ഒ വിക്ഷേപിക്കുവാൻ പോകുന്നത്.

ചന്ദ്രയാൻ 2 വിജയപഥത്തിലെത്തിയാൽ ബഹിരാകാശരംഗത്ത്‌ ഇന്ത്യയ്ക്ക് ഏറ്റവും ഉയർന്ന സ്ഥാനം ലഭിക്കും. ചാന്ദ്രഭൂപ്രകൃതി, ധാതുശാസ്‌ത്രം,മൂലകസമൃദ്ധി, വാട്ടർ ഐസ് എന്നിവ മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.ആർ.ഒ  ചന്ദ്രയാൻ 2 വിക്ഷേപിക്കുന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ വി. പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

സീനിയർ അദ്ധ്യാപിക ജയലക്ഷ്മി കെ. ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഒ.എസ് ശ്രീജിത്ത്‌ വിദ്യാർത്ഥികളായ ലക്ഷ്മി പി. രാജ്, നേഹ കെ.വി , സ്നേഹ പി.ഡി, നിഖിൽ, പി. ജിനൻ, ശ്രേയസ്സ്, ഗോകുൽ തേജസ്സ് മേനോൻ എന്നിവർ സംസാരിച്ചു