നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കമായി


നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി ജൈവ കൃഷി യുടെ ഉദ്ഘാടനം പ്രിൻസിപ്പൽ എം.നാസറുദീൻ നിർവഹിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾകും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

സ്കൗട്ട്സ് ക്യാപ്റ്റൻ സി. ബി ഷക്കീല, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ തോമസ് തോപ്പിൽ എന്നിവർ നേതൃത്വം നൽകി.ജൈവ കൃഷിയുടെ പ്രാധാന്യത്തെപറ്റി ഡോക്ടർ മഹേഷ്‌ ബാബു, സുരേഷ് കുമാർ, എന്നിവർ സംസാരിച്ചു