പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മുരിയാട് സ്വദേശിക്ക് മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷൻ വീട് നിർമ്മിച്ചു നൽകി


മുരിയാട് : പ്രളയ ദുരിതാശ്വാസ ബാധിതർക്കായി മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ കേരളത്തിലുടനീളം നിർമ്മിച്ചു നൽകുന്ന 200 വീടുകളിൽ മുരിയാട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽദാന കർമ്മം ഇന്ന് നടന്നു.മുരിയാട് സ്വദേശി വെളുത്തേടത്ത് പറമ്പിൽ സുരേന്ദ്രനാണ് 5 ലക്ഷം രൂപ ചെലവിൽ മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷൻ (എം.എം.ജി.എഫ്) വീട് നിർമ്മിച്ചു നൽകിയത്.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ വീടിന്റെ താക്കോൽ ദാന കർമം നിർവ്വഹിച്ചു, വാർഡ് മെമ്പർ ഗംഗാദേവി, മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷൻ പ്രതിനിധി വി.ജെ ബേബി, മുത്തൂറ്റ് ഫിനാൻസ് തൃശൂർ റീജണൽ മാനേജർ സാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.