കുട്ടി കർഷകരെ സഹായിക്കാൻ കാർഷിക കർമ്മ സേന രംഗത്ത്


നടവരമ്പ് : നടവരമ്പ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടവരമ്പ് മാതൃക ഹരിത ഗ്രാമത്തിൽ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ എം.നാസറുദ്ദീൻ, നിർവഹിച്ചു.

കൃഷിയിൽ കുട്ടികളെ സഹായിക്കുന്നതിനായി വെള്ളാങ്കല്ലൂർ അഗ്രോ സർവീസ് സെന്റർ നേതൃത്വം കൊടുക്കുകയും ചെയ്തു. 50 സെൻറ് സ്ഥലത്താണ് ആണ് ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. കൃഷിയുടെ തുടർ പ്രവർത്തനങ്ങൾക്കായി അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീയുടെയും അംഗങ്ങളും രംഗത്തുവന്നിട്ടുണ്ട്.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ തോമസ് മാസ്റ്ററുടെ നേതൃത്വത്തിൽ ആണ് കൃഷിയിറക്കുന്നത്. എൻ.എസ്.എസ് ലീഡേഴ്സ് ക്രിസ്റ്റീൻ, നീലാഞ്ജന, കൃഷ്ണേന്ദു, രോഹിത് , എന്നീ കുട്ടികളും മറ്റ് എൻ.എസ്.എസ് വളണ്ടിയേഴ്സും ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്ക് അഗ്രോ സർവ്വീസ് സെന്റർ അംഗങ്ങൾക്കൊപ്പം പങ്കെടുത്തു.