ഉദ്ഘാടനവും ഉപഹാര സമർപ്പണവും


വെള്ളാങ്ങല്ലൂർ : കുന്നുമ്മൽക്കാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മരണാവശ്യങ്ങൾക്കും മറ്റും സൗജന്യമായി നൽകുന്നതിനുള്ള കസേര, ടർപ്പായ, ലൈറ്റുകൾ തുടങ്ങിയവയുടെ ഉദ്ഘാടനവും പ്രദേശത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള
അനുമോദനവും സംഘടിപ്പിച്ചു.

എം.എ.അൻവർ സ്വാഗതം പറഞ്ഞു. കെ.കെ.ഷാജുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.
ഉദ്ഘാടനം അൽഫ പാലിയേറ്റീവ് വെള്ളാങ്ങല്ലൂർ ലിങ്ക് സെൻറർ ചെയർമാൻ എ.ബി.സക്കീർ ഹുസൈൻ വാർഡ് മെമ്പർ ആമിന അബ്ദുൽ ഖാദറിന് ടർപ്പായ നൽകി നിർവ്വഹിച്ചു. ഖാദർ പട്ടേപ്പാടം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം നൽകി. ഷംല ഷാനവാസ് നന്ദി പറഞ്ഞു. പി. എ.ഷാനവാസ്, ഇ.വി. മനോഹരൻ, അമ്പാടി കണ്ണൻ, അസീബ്, ടി.കെ.സഗീർ, വി.എച്ച്. ഷഫീർ, അനു നേതൃത്വം നൽകി.