‘റെട്രോസ്‌ 2019’ ന്റെ ടൈറ്റിൽ പ്രകാശനം നടത്തി


ഇരിങ്ങാലക്കുട : കത്തീഡ്രൽ സി.എൽ.സിയുടെ  നേതൃത്വത്തിൽ ജൂലൈ 3 ന് സംഘടിപ്പിക്കുന്ന റെട്രോസ്‌ 2019 എക്സിബിഷന്റെ ടൈറ്റിൽ പ്രകാശനം 29/06/2019 ശനിയാഴ്ച്ച 7.15 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ.പോളി കണ്ണൂക്കാടൻ  നിർവഹിച്ചു.

ഈ വരുന്ന ജൂലൈ 3 ബുധനാഴ്ച്ച സെന്റ് .തോമസ് കത്തീഡ്രൽ പള്ളിയിലെ ഊട്ടുതിരുന്നാളിനോടനുബന്ധിച്ചു പാരിഷ് ഹാളിൽവെച്ചു  സംഘടിപ്പിക്കുന്ന എക്സിബിഷനിൽ  വൈവിധ്യമാർന്ന കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു.പ്രവേശനം സൗജന്യം