കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു


ഇരിങ്ങാലക്കുട : കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടക്കുളം സെന്റ്.മേരീസ് സ്കൂളിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു.കാറളം പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.എം ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

കോൺഗ്രസ് ജില്ലാ സെക്രട്ടറി ആന്റോ പെരുമ്പിള്ളി,കിസാൻ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ റാഫി പൊന്നാരി, ഫ്രാൻസീസ് ദേവസഹായം മാസ്റ്റർ, അരുൺ കൊടകര, പ്രവീൺസ് ഞാറ്റുവെട്ടി, മോളി ജേക്കബ്ബ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സുകുമാരൻ സ്വാഗതവും, കിസാൻ കോൺഗ്രസ് പൂമംഗലം പ്രസിഡന്റ് ബാലകൃഷ്ണൻ പഷ്ണത്ത് നന്ദിയും രേഖപ്പെടുത്തി.