കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഡ്യൂക്ക് പ്രവീണിന്റെ അനുയായി പിടികിട്ടാപ്പുള്ളി കോക്കാൻ സിയോൺ കഞ്ചാവുമായി പിടിയിൽ


ഇരിങ്ങാലക്കുട : കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഡ്യൂക്ക് പ്രവീണിന്റെ അനുയായി പിടികിട്ടാപ്പുള്ളി കോക്കാൻ സിയോൺ കഞ്ചാവുമായി പിടിയിലായി

ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതി ആയ സിയോൺ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആളാണ്

ഡ്യൂക്ക് പ്രവീൺന്റെ സംഘത്തിലെ പ്രധാനി ആയ ഇയാൾ മാക്കാൻ അസ്മിന്റെ സന്തത സഹചാരി ആണ്. മാക്കാനും കോക്കാനും എന്നാണ് ഇവർ ഗുണ്ടകളുടെ ഇടയിൽ അറിയപ്പെടുന്നത്

ഫോൺ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്ന ഇയാൾ രാത്രി സഞ്ചാരി ആണ്.
പോലീസ് വരുമ്പോൾ രക്ഷപ്പെടുന്നതിനായി വിശ്രമിക്കുന്ന സമയങ്ങളിൽ ഇയാൾ പുഴയുടെയോ മറ്റോ സമീപത്താണ് കിടക്കുക.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗ്ഗീസിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ ബിജോയിയുടെ നേതൃത്വത്തിൽ പ്രത്യേക കുറ്റാന്വേഷണ പോലീസ് സംഘം ആണ് ഇയാളെ പിടികൂടിയത് .എസ്.ഐ സുബിന്ത് കെ.എസ്, മനോജ് എ.കെ,
ജീവൻ ഇ.എസ് ,അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.