ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെഡിങ്ങിന് മുട്ടൻ കമന്റുമായി ടൊവിനോ ; കമന്റ് ഏറ്റെടുത്ത് പ്രേക്ഷകർ


കൊച്ചി : വാർത്തയുടെ ഹെഡിങ്ങിന് ഇതുപോലൊരു പണി കിട്ടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സ്വപ്നനത്തിൽ പോലും വിചാരിച്ചിരിക്കില്ല. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ ടൊവിനോ നടത്തിയ പ്രസംഗമായിരുന്നു വാർത്തയുടെ ഉള്ളടക്കം. വീട്ടിൽ അത്യാവശ്യം കൃഷിയൊക്കെയുള്ളത് കൊണ്ട് പറമ്പിൽ കിളച്ചായാലും ജീവിക്കാം എന്ന ആത്മവിശ്വാസമാണ് പരീക്ഷണ ചിത്രങ്ങളിലഭിനയിക്കാൻ കരുത്ത് നൽകുന്നത് എന്ന സന്ദേശമായിരുന്നു ടൊവിനോ വിദ്യാർത്ഥികളോട് പറഞ്ഞത്. അതിന് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ തലക്കെട്ട് ‘ഇന്നേ വരെ ഒരു പരീക്ഷയിലും എ പ്ളസ് കിട്ടിയിട്ടില്ലെന്ന് ടൊവിനോ’ എന്നായിരുന്നു.

പോസ്റ്റിനു താഴെ ടൊവിനോ കമന്റുമായി എത്തിയതോടെ പോസ്റ്റിന്റെ റേഞ്ച് മൊത്തത്തിലങ്ങു മാറി. തുടർന്ന് ടൊവിനോയുടെ കമന്റിന് ലൈക്കുകളുടെ പ്രവാഹമായിരുന്നു. പോസ്റ്റിന് 800 ലൈക്കുള്ളപ്പോൾ ടോവിനോയുടെ കമന്റിന് 6000 ത്തിനടുത്ത് ലൈക്കുകൾ കുതിച്ചെത്തി.ഇതോടെ പോസ്റ്റ് അപ്രത്യക്ഷമായ നിലയിലാണ്.