പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വള്ളിയമ്മക്ക് സ്നേഹ ഭവനം കൈമാറി കത്തീഡ്രൽ ഇടവക


ഇരിങ്ങാലക്കുട : സെന്റ്.തോമാസ് കത്തീഡ്രൽ ദേവാലയത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 40 ഭവനങ്ങൾ പണിത് പൂർത്തിയാക്കി താക്കോൽ ദാനം നിർവ്വഹിച്ചു.ഇതിൽ 40 -ാമത്തെ വീടിന്റെ താക്കോൽ ദാനം കത്തീഡ്രൽ വികാരി ഫാ.ആന്റു ആലപ്പാടൻ ഇന്ന് നിർവ്വഹിച്ചു.

കാട്ടുങ്ങച്ചിറയിൽ പോലീസ് സ്റ്റേഷന് പുറകുവശത്തായി പ്രളയത്തിൽ വീട് നഷ്ടപ്പെട്ട തോട്ടപ്പിള്ളി വള്ളിയമ്മക്കാണ് കത്തീഡ്രൽ ഇടവകയുടെ കാരുണ്യ ഭവനം കൈമാറിയത്. കൈക്കാരന്മാരായ ജോണി പൊഴോലിപറമ്പിൽ,ആന്റു ആലേങ്ങാടൻ,ജെയ്സൻ കരപറമ്പിൽ, അഡ്വ.വി.സി വർഗ്ഗീസ്, കമ്മറ്റിയംഗം ടെൽസൻ കോട്ടോളി,സോഷ്യൽ ആക്ഷൻ പ്രസിഡന്റ് ഷാജൻ കണ്ടംകുളത്തി, കേന്ദ്രസമിതി പ്രസിഡന്റ് അഡ്വ.ഹോബി ജോളി,യൂണിറ്റ് പ്രസിഡന്റ് ആന്റണി സി.എൽ എന്നിവർ പങ്കെടുത്തു.