എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ മെറിറ്റ് ഡേ 2019 സംഘടിപ്പിച്ചു

 

 

മുകുന്ദപുരം : എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ മെറിറ്റ് ഡേ 2019 സംഘടിപ്പിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ ധനസഹായ വിതരണം നടന്നു. യോഗം കൗൺസിലർ പി.കെ പ്രസനന് സ്വീകരണവും, വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനവും നിർവഹിച്ചു. സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. സജീവ് കുമാർ കല്ലട, കെ.കെ ബിനു, സി.കെ യുധി മാസ്റ്റർ, പി.കെ പ്രസനൻ, കെ.എസ് ഷാജു, രാജൻ ചെമ്പകശ്ശേരി, സജിത അനിൽകുമാർ, സുലഭ മനോജ്, ബിജോയ് നെല്ലിപറമ്പിൽ, ബെന്നി ആർ പണിക്കർ, പ്രീതി നടേശൻ എന്നിവർ ആശംസകൾ നേർന്നു. എം.കെ സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു