കണ്ഠേശ്വരം – കൊരുമ്പിശ്ശേരി റോഡ് സഞ്ചാരയോഗ്യമാക്കണം

 

 

ഇരിങ്ങാലക്കുട : കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായി കിടക്കുന്ന കണ്ഠേശ്വരം – കൊരുമ്പിശ്ശേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കൊരുമ്പിശ്ശേരി റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മഴ തുടങ്ങിയതിനു ശേഷം കുഴികളിൽ പെട്ട് ഒട്ടേറെ ഇരുചക്രവാഹനങ്ങൾ തെന്നി വീണ് അപകടമുണ്ടായിട്ടുണ്ട്.

ഇതേ മേഖലയിലുള്ള കണ്ഠേശ്വരം മാരിയമ്മൻ കോവിൽ റോഡ് മെറ്റൽ വിരിച്ച് മൂന്നര വർഷം കഴിഞ്ഞെങ്കിലും ഇതേവരെ ടാറിട്ടിട്ടില്ല. നഗരസഭാ പരിധിയിൽ പെട്ട മറ്റെല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ കഴിഞ്ഞെങ്കിലും ഇരുപത്തൊമ്പതാം വാർഡിൽ മാത്രം യാതൊരു വിധ പണികളും നടന്നിട്ടില്ല. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ടി.എം രാംദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പോളി മാന്ത്ര, രാജീവ് മുല്ലപ്പിള്ളി, എ.സി സുരേഷ്, കാക്കര സുകുമാരൻ നായർ, രാമാഭായ് രാംദാസ്, ഗിരിജാ ഗോകുൽനാഥ്, വനജ രാമചന്ദ്രൻ, ബിന്ദു ജിനൻ, രേഷ്മാ രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു