മുരിയാട് പഞ്ചായത്തിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

 

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2017 -18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട് പഞ്ചായത്തിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പണി പൂർത്തിയാക്കിയ അജൈവ മാലിന്യ സംഭരണ കേന്ദ്രം നാടിനു സമർപ്പിച്ചു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വി.എ മനോജ് കുമാർ അജൈവ മാലിന്യ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തിൽ ആദ്യമായി പ്ലാസ്റ്റിക്ക് ഷ്റെഡിങ്ങ് യൂണിറ്റ് സ്ഥാപിച്ച ഇരിങ്ങാലക്കുട ബ്ലോക്കിന് ഹരിതബ്ലോക്ക് എന്ന ലക്ഷ്യത്തിലേക്ക് സഹായകരമായ ഭൗതിക സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിൽ ഈ സൗകര്യം ഒരുക്കുന്നത്.

എസ്റ്റേറ്റിൽ വച്ച് നടന്ന യോഗത്തിന് മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എൻജിനീയർ വിജയൻ റിപ്പോർട്ടും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വനജ ജയൻ,അംഗങ്ങളായ മിനി സത്യൻ അഡ്വ.മനോഹരൻ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ഗംഗാദേവി സുനിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ സ്വാഗതവും വാർഡ് മെമ്പർ സരിത സുരേഷ് നന്ദിയും പറഞ്ഞു.