കാടിന്റെ മനോഹാരിതയും മഴയുടെ വശ്യ സൗന്ദര്യവും മതിവരുവോളം ആസ്വദിക്കുന്നതിനുമായി ജംഗിൾ സഫാരി മഴയാത്ര


ചാലക്കുടി : അതിരപ്പിള്ളി – ഷോളയാർ വന മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കൊണ്ട് കാടിന്റെ മനോഹാരിതയും മഴയുടെ വശ്യ സൗന്ദര്യവും മതിവരുവോളം ആസ്വദിക്കുന്നതിനുമായി ജംഗിൾ സഫാരി മഴയാത്ര.

മൺസൂൺ ടൂറിസം പാക്കേജിന്റെ ഭാഗമായി രാവിലെ 7 മണിക്ക് ചാലക്കുടി റെസ്റ്റ് ഹൗസിൽ നിന്നാരംഭിച്ച് വൈകീട്ട് 7 മണിക്ക് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, കരിപ്പെട്ടി കാപ്പി, കപ്പ പുഴുങ്ങിയത്, മുളക് ചമ്മന്തി, കർക്കിടക മരുന്ന് കിറ്റ്, മറ്റ് സൗകര്യങ്ങളും, ഗൈഡിന്റെ സേവനവും ലഭിക്കുന്നതാണ്.

യാത്രയിൽ പങ്കെടുക്കുന്ന സഞ്ചാരികൾ മൊബൈലിൽ പകർത്തുന്ന മഴയുടെ മികച്ച ദൃശ്യങ്ങൾക്ക് സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡി.എം.സി യുടെ നേതൃത്വത്തിലാണ് മഴയാത്രയൊരുക്കുന്നത്.മഴയാത്രയിൽ പങ്കെടുക്കുന്നവർക്ക് ബാഗ്, കുട, ഗിഫ്റ്റുകൾ എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്.

തുമ്പൂർമുഴി, അതിരപ്പിള്ളി, മഴക്കാലത്ത് മാത്രം ദൃശ്യമാകുന്ന ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ, പൊരിങ്ങൽക്കുത്ത്, ആനക്കയം, ഷോളയാർ ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്.

ഒരാൾക്ക് 1000 രൂപയാണ് നിരക്ക്.ബുക്കിങ്ങിന് 0480 2769888,9497069888 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.