കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനനെ ആദരിച്ചു


വെള്ളാങ്ങല്ലൂര്‍ : താണിയത്തുകുന്ന് എം.വേണുഗോപാല്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനനെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ.കെ.ചന്ദ്രശേഖരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മിനി രാജന്‍ അധ്യക്ഷയായി. ചടങ്ങിന്റെ ഭാഗമായി പ്രദേശത്തെ കുട്ടികള്‍ക്ക് പുസ്തക വിതരണവും നടന്നു. എം.കെ.മോഹനന്‍, സുഷിത റെനീഷ്, എം.ഭാസ്കരൻ , ടി.കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.