നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽപരിസ്ഥിതി ദിനാചരണം നടത്തി


നടവരമ്പ് :  നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽപരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി സംരക്ഷണ ത്തിന്റെ പ്രാധാന്യത്തെ പറ്റി ബോധവത്ക്കരണം നടത്തുകയും ഓട്ടോ ഡ്രൈവർമാർക്കും സമീപ പ്രദേശത്തെ കടകളിലും വോളന്റീയർമാർ വൃക്ഷ തൈകൾ വിതരണം ചെയ്യുകയും ചെയ്തു.

സ്കൂൾ പരിസരത്തിൽ പൂർവ മഴക്കാല ശുചീകരണം നടത്തുകയും പരിസരത്ത് വൃക്ഷ തൈകൾ നടുകയും ചെയ്തു. ഗൈഡ്സ് ലീഡർ അലീന, സ്കൗട്ട്സ് ലീഡർ മനു, എന്നിവർ പരിപാടിക്ക്  നേതൃത്വം നൽകി. വോളന്റീയർമാരായ ഗായത്രി, അശ്വനി, ആതിര, നിതുൽ, അപർണ, ആര്യ, ഐറിൻ എന്നിവർ പങ്കെടുത്തു.