“നവചേതന” യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണവും , പoനോപകരണ വിതരണവും നടത്തി


ഇരിങ്ങാലക്കുട : “നവചേതന “യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണവും, പoനോപകരണ വിതരണവും നടത്തി. കാറളം പഞ്ചായത്തിലെ നന്ദി ഐ.എച്ച്.ഡി.പി കോളനിയിൽ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സാക്ഷരത- തുടർവിദ്യാഭ്യാസ പരിപാടിയാണ് “നവചേതന.

പദ്ധതിയുടെ ഭാഗമായി ക്ലാസുകളുടെ ഉദ്ഘാടനം അംഗണവാടിയിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എൻ.കെ  ഉദയപ്രകാശ് നിർവ്വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് മെമ്പർ കെ.ബി ഷമീർ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് പoനോപകരണ വിതരണം നടത്തി, പഠിതാക്കൾക്ക് വൃക്ഷത്തൈ വിതരണം 10-ാം വാർഡ് മെംമ്പർ വി.ജി ശ്രീജിത്ത്  നിർവ്വഹിച്ചു.

ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ വി.വി ശ്യാംലാൽ പരിപാടിക്ക് ആശംസകൾ പറഞ്ഞു ചടങ്ങിന് സ്വാഗതം പ്രേരക് രത്നവല്ലിയും നന്ദി സലിലൻ വെള്ളാനിയും പറഞ്ഞു .തൃശുർ ജില്ലയിൽ 12 കോളനികളിലാണ് പദ്ധതി നടന്നു വരുന്നത്.