നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ ശുചീകരണവും, മഴക്കുഴികളുടെ നിർമ്മാണവും നടത്തി


കാട്ടൂർ : നാഷണൽ സർവ്വീസ് സ്കീം തൃശൂർ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ പരിസ്ഥിതി പുനർനിർമ്മിതിക്കായി ലക്ഷ്യം വെച്ചു കൊണ്ട് മഴക്കാല പൂർവ്വ ശുചീകരണവും, മഴക്കുഴികളുടെ നിർമ്മാണത്തിന്റേയും ജില്ലാതല പ്രവർത്തനോദ്ഘാടനം നടന്നു. കാട്ടൂർ ഗവ.ഹയർ സെക്കന്റെറി സ്കൂളിൽ നടന്ന ചടങ്ങിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേഷ് പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

എൻ.എസ്.എസ് തൃശൂർ ജില്ലാ കോർഡിനേറ്റർ ബേബി സി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, കാട്ടൂർ ഗ്രാമപഞ്ചായത്തംഗം എം.ജെ റാഫി, നരേന്ദ്രൻ മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൾ എസ്.സുജാത, പി.ടി.എ പ്രസിഡന്റ് ശങ്കരൻ കെ.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ കെ.എ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.കുമാരി തൻഹ വി.എസ് സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിജിത്ത് പി നന്ദിയും പറഞ്ഞു.