അംഗൻവാടി കുട്ടികൾക്ക് നിറം പകർന്ന് എൻ.എസ്.എസ് വിദ്യാർത്ഥികൾ


നടവരമ്പ് : നടവരമ്പ് ഗവ :മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ വേളൂക്കര പഞ്ചായത്തിലെ “പ്രിയങ്ക അംഗൻവാടിക്കും “, “അനശ്വര അംഗനവാടിക്കും ” നിറം ചാർത്തി മനോഹരമായ ചിത്രങ്ങൾ വരച്ച് തങ്ങളുടെ കൊച്ചനുജൻമാർക്കും അനുജത്തിമാർക്കുമായി സമ്മാനിച്ചു.

വേനൽ അവധിക്കും പൊതു പ്രവർത്തനങ്ങളിൽ സജീവ സാനിധ്യം ഉറപ്പുവരുത്തുകയാണ് നടവരമ്പ് സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. തങ്ങളുടെ ഈ പ്രവർത്തനങ്ങളിൽ എല്ലാ എൻ.എസ്.എസ് വിദ്യാർത്ഥികളും അതീവ സന്തുഷ്ടരാണ്. അംഗൻവാടി ടീച്ചർമാരായ സീത, അജിത എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുകയും ലഘുഭക്ഷണം നൽകുകയും ചെയ്തു. പരിപാടിക് എൻ.എസ്.എസ്  പ്രോഗ്രാം ഓഫീസർ സ്മിത ടി.വി നേതൃത്വം നൽകി. വിദ്യാർത്ഥികളായ നീലാഞ്ജന, അനുരാഗ്, യദു, അഖില, നന്ദന സുരേഷ്, ഗൗതവ്, അഞ്ജന എന്നിവർ നേതൃത്വം നൽകി