ഇരിങ്ങാലക്കുട ഗവ.എൽ പി സ്കൂൾ 1991-92 നാലാം ക്ലാസ്സ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്തു


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ.എൽ പി സ്കൂൾ 1991-92 നാലാം ക്ലാസ്സ് ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ‘മഷിത്തണ്ട്’ ന്റെ ആദ്യ യോഗം ഇന്ന് സ്കൂളിൽ വെച്ചു നടന്നു.

യോഗത്തിൽ വെച്ച് പുതിയ അധ്യയന വർഷം സ്കൂളിലെ എൽ.കെ.ജി,യു.കെ.ജി കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണത്തിനായി സമാഹരിച്ച തുക പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ പ്രധാന അധ്യാപിക ലജി വർക്കിക്ക് കൈമാറി.

പി.ടി.എ പ്രസിഡന്റ് അജി എ.എ, പൂർവ്വ വിദ്യാർത്ഥിനിയും റിട്ട. കോളേജ് പ്രിൻസിപ്പലുമായ ദേവി ടീച്ചർ, സ്കൂൾ അധ്യാപകർ, 1992 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.