കെയർ ഹോം – കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് മുഴുവൻ വീടുകളുടെയും താക്കോൽ നൽകി


കാട്ടൂർ : കെയർഹോം പദ്ധതി മുഖേന പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 8 വീടുകൾ പണിതു നൽകാനാണ് കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിനെ ചുമതലപെടുത്തിയിരുന്നത്. അതു പ്രകാരം ഗുണഭോക്താക്കളായ അബ്‌ദുൾമജീദ്, ഷൈല പീതാബരൻ, ഓമന ധർമ്മൻ, സുകുമാരൻ, തിലകൻ, രാകേഷ്, പങ്കജാക്ഷി എന്നിവർക്ക് താക്കോൽദാനം നടത്തിയിരുന്നു.

8 -ാമത്തെ ഗുണഭോക്താവായ തടത്തിപറമ്പിൽ കാർത്തികേയൻ ഭാര്യ വസുമതിയുടെ വീടിന്റെ താക്കോൽ ദാനം മുകുന്ദപുരം സഹകരണ സംഘം അസ്സി. രജിസ്ട്രാർ ജനറൽ എം.സി അജിത് നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ്‌ രാജലക്ഷ്മി കുറുമാത്ത്‌ അധ്യക്ഷത വഹിച്ചു.

ഡയറക്ടർമാരായ ജൂലിയസ്സ് ആന്റണി, ജോമോൻ വലിയവീട്ടിൽ, ആന്റു ജി. ആലപ്പാട്ട്, കെ കെ സതീശൻ, കിരൺ ഒറ്റാലി, പ്രമിള അശോകൻ, മധുജ ഹരിദാസ് സുലഭ മനോജ്‌, വാർഡ് മെമ്പർ ബെറ്റി ജോസ്, സെക്രട്ടറി ടി വി വിജയകുമാർ എന്നിവർ പങ്കെടുത്തു