ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ നഴ്സസ്‌ ദിനം ആചരിച്ചു


ഇരിങ്ങാലക്കുട : നഴ്സസ്‌ ദിനത്തോടനുബന്ധിച്ച്‌ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ഇരിങ്ങാലക്കുട താലൂക്ക് ഹോസ്പിറ്റലിലേക്ക് സന്ദേശ പദയാത്ര സംഘടിപ്പിച്ചു. കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സ്റ്റാഫുകളുടെ നേതൃത്വത്തിൽ കാർഡിയോ പൾമ്നറി റെസ്യൂസിറ്റേഷൻ ഡെമോൺസ്ട്രേഷൻ (സി.പി.ആർ – കാർഡിയോ പൾമ്നറി റിസസ്സിയേഷൻ) പരിശീലനം നടത്തി.

താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചേർന്ന പദയാത്രക്ക് താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഡോ. മിനി സന്ദേശം നൽകി, ശാന്തിയുടെ പ്രതീകമായി ബലൂൺ പറത്തിക്കൊണ്ട് പരിപാടി സമംഗളം പര്യവസാനിച്ചു.