ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്ത് എ.ഐ.വൈ.എഫ് സ്ഥാപക ദിനമാഘോഷിച്ചു


ഇരിങ്ങാലക്കുട: ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിപ്ളവ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫ് സമരതീക്ഷണമായ അറുപത് വർഷങ്ങൾ പിന്നിട്ടു.

അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഇരിങ്ങാലക്കുട ഗവ.ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂടെയുള്ളവർക്കും പ്രഭാതഭക്ഷണം വിതരണം ചെയ്തു.

തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്  പരിപാടി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ.സി ബിജു, മണ്ഡലം സെക്രട്ടറി എ.എസ് ബിനോയ്, പ്രസിഡന്റ്  വി.ആർ രമേഷ്, ജില്ലാ കമ്മിററി അംഗം സുധീർദാസ്, മണ്ഡലം കമ്മിറ്റിയംഗം അനൈന എന്നിവർ നേതൃത്ത്വം നൽകി.