നടവരമ്പ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം സമുചിതമായി ആഘോഷിച്ചു


നടവരമ്പ് : തൊഴിലാളിദിനം സമുചിതമായി ആഘോഷിച്ചു.നടവരമ്പ് കൈത്തറി – നെയ്ത്തു തൊഴിലാളികൾക്ക് മധുര പലഹാരങ്ങളും, സമ്മാനങ്ങളും നൽകി നടവരമ്പ് ഹയർസെക്കന്ററി എൻ.എസ്.എസ് വോളന്റിയർമാർ ലോക തൊഴിലാളിദിനം ആഘോഷിച്ചു.

ഒമ്പതോളം തെഴിലാളികൾ ജോലിചെയ്യുന്ന കൈത്തറി സംഘത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു . തൊഴിലാളികൾ കുട്ടികൾക്ക് മധുരം നൽകി .എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്മിത ടി .വി . വോളന്റീയർമാരായ ക്രിസ്റ്റിൻ മെൻഡസ് ,ഹന്നത് ,അമൽ ,മേഘ അഞ്ജലി എന്നിവർ നേതൃത്വം നൽകി