അതിജീവനത്തിന്റെ ഗാഥയുമായി ‘ഉയരെ’ പറന്നുയരുന്നു, അനീഷ് ഗോപിയെഴുതിയ റിവ്യൂ വായിക്കാം


റേേറ്റിങ്ങ്  3.75/5

ഉയരെ ആകാശം മുട്ടെ പറന്നുയർന്ന് പാർവതി. മാനത്തോളം ഉയരാൻ സ്വപ്നം കണ്ട പല്ലവി രവീന്ദ്രനും അവളുടെ സ്വപ്നങ്ങളുടെ ചിറകുകൾ അരിയുന്ന ഒരു കാമുകനും ചിറകറ്റ് വീണ പല്ലവിയെ വീണ്ടും പറക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു നായകനും. വളരെയധികം പ്രഡിക്റ്റബിളായ കഥയായിട്ട് കൂടി ചടുലവും കോംപാക്റ്റുമായ മേക്കിങ്ങിലൂടെ മികച്ചൊരു സിനിമാനുഭവമായി ഉയരെയെ മാറ്റുവാൻ മനു അശോകനു സാധിച്ചു.

ബോബി സഞ്ജയ്‌ ടീമിന്റെ സീനുകളും സംഭാഷണങ്ങളും സിനിമയ്ക്ക്‌ വേണ്ട ഇമോഷൻസ്‌ കൃത്യമായ അളവിൽ നൽകിയിട്ടുണ്ട്‌. മകനു വേണ്ടി അപേക്ഷിക്കാൻ വന്ന ഗോവിന്ദിന്റെ അച്ഛനു മുന്നിലേക്ക്‌ കസേര വലിച്ചിട്ട്‌ ആസിഡാക്രമണം നേരിട്ട തന്റെ മുഖം കൊണ്ട്‌ തറപ്പിച്ചു നോക്കുന്ന പല്ലവിയുടെ സീനിലൊക്കെ ഒരു ഡയലോഗു പോലുമില്ലാതെ തന്നെ ആ വികാരങ്ങൾ പ്രേക്ഷകനിലെത്തുന്നുണ്ട്‌.
ഗോപി സുന്ദറിന്റെ ബി ജി എം കഥയ്ക്ക്‌ വേണ്ട പിരിമുറുക്കം ഉറപ്പ്‌ വരുത്തുന്നു. ഗോവിന്ദായി ആസിഫ്‌ അലി മികച്ച്‌ നിന്നപ്പോൾ വിഷാലായി ടോവിനോ വീണ്ടും വിജയസിനിമകളുടെ ഭാഗമായിരിക്കാനാണ്‌ തനിക്ക്‌ താത്പര്യമെന്ന് തെളിയിച്ചു.

എത്ര തകർക്കാൻ ശ്രമിച്ചാലും ജയിച്ചു കയറുന്ന ചിലരുണ്ട്‌, പാർവ്വതി ആ കൂട്ടത്തിൽ പെട്ടയാളാണ്‌. അടുത്ത വർഷം ഒരുപാട്‌ അവാർഡുകളിൽ മികച്ച നടിയായി പാർവ്വതിയുണ്ടാകും.
രണ്ട്‌ മണിക്കൂർ മാത്രമുള്ള, മസ്റ്റ്‌ വാച്ച്‌ ഫാമിലി ഡ്രാമയാണ്‌ ഉയരെ.