അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം മാണിക്ക് ആദരാഞ്ജലിയർപ്പിച്ച് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ. പോളി കണ്ണൂക്കാടൻ


ഇരിങ്ങാലക്കുട : അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം മാണിക്ക്  ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ. പോളി കണ്ണൂക്കാടൻ ആദരാഞ്ജലിയർപ്പിച്ചു.

കേരള രാഷ്ടീയത്തിലെന്നല്ല ഇന്ത്യൻ രാഷ്ടീയത്തിൽ തന്നെ നിയമസഭ സാമാജികനെന്ന നിലയിൽ സുവർണ ജൂബിലി പിന്നിട്ട അപൂർവ വ്യക്തിത്വമായിരുന്നു കെ.എം. മാണി. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും മാർ.പോളി കണ്ണൂക്കാടൻ പറഞ്ഞു.

പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും സമചിത്തതയോടെയും പ്രത്യാശയോടെയും നേരിട്ട ദൈവ വിശ്വാസി കൂടിയായിരുന്നു നിരവധി തവണ മന്ത്രിയായിരുന്ന അദ്ദേഹമെന്നും മാർ.പോളി കണ്ണൂക്കാടൻ അനുസ്മരിച്ചു .സാമ്പത്തിക വിദഗ്ധനും ക്രാന്തദർശിയുമായ ഇദ്ദേഹത്തിൻ്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്നും .മാർ പോളി കണ്ണൂക്കാടൻ കൂട്ടിച്ചേർത്തു.