എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ‘സർഗോത്സവം 2019’ സംഘടിപ്പിച്ചു


എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന സർഗോത്സവം 2019 എന്ന ഏകദിന ഒഴിവുകാല ക്യാമ്പ് പ്രശസ്ത സാഹിത്യകാരൻ ഭരതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഭരതൻ കണ്ടേങ്കാട്ടിൽ അധ്യക്ഷത വഹിച്ചു.

കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സമകാലീന ദുഷ്പ്രവണതകൾ വിശദീകരിച്ചു കൊണ്ട് അവ ഒഴിവാക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് ഭരതൻ മാസ്റ്റർ നടത്തി. സമാജം ഭാരവാഹികളുടെയും രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ഭരതൻ മാസ്റ്ററും കുട്ടികളും ശ്രീദേവി ടീച്ചറും ചേർന്ന് ഒരു ഓർമ്മ മരം നടുകയുണ്ടായി. തുടർന്ന് ശ്രീ രാജേഷ് തമ്പുരു അവതരിപ്പിച്ച നേരമ്പോക്ക് എന്ന കലാവിരുന്ന് ഏവരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

അഡ്മിനിസ്ട്രേറ്റർ  ശ്രീദേവി ടീച്ചർ സ്വാഗതവും പ്രിൻസിപ്പാൾ ആർച്ച ഗിരീഷ് നന്ദിയും പി.ടി.എ.പ്രസിഡന്റ് അജന്ത രമേഷ് ആശംസയും അർപ്പിച്ചു. സമാജം ഭാരവാഹികളായ സുബ്രഹ്മണ്യൻ കളപ്പുരത്തറ ,ബാബുരാജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി.ജെ സാജൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.