യു.ഡി.എഫ് വേളൂക്കര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

വേളൂക്കര : ലോക് സഭാ തൃശൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.കൊറ്റനല്ലൂരിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൻ ഉദ്ഘാടനം ചെയ്തു.

വേളൂക്കര മണ്ഡലം യു.ഡി.എഫ് ചെയർമാൻ ഷാറ്റോ കുരിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.തോമാസ് ഉണ്ണിയാടൻ, അഡ്വ.എം.എസ് അനിൽകുമാർ, കെ.കെ ശോഭനൻ, കെ.കെ ജോൺസൻ, മനോജ്, ടി.ഡി ലാസർ,പി.ഐ ജോസ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.