എൽ.ഡി.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിനെ വിജയിപ്പിക്കുന്നതിനുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽകാൻ ഇ.എം.എസ് സ്മാരക മന്ദിരത്തിൽ ഇടതുപക്ഷ യുവജന സംഘടനകളുടെ കൺവെൻഷൻ ചേർന്നു.എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി ബിജൂ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആർ.എൽ ശ്രീലാൽ അധ്യക്ഷനായി.

യുവജന സംഘടന നേതാക്കളായ വി.എ അനീഷ്,വി. ആർ രമേഷ്,കമറുദീൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.കഴിഞ്ഞ 5 വർഷക്കാലത്തെ യുവജനവഞ്ചനയും ജനദ്രോഹ നയങ്ങളും നടപ്പാക്കിയ ബി.ജെ.പി സർക്കാരിനെ പുറത്താക്കാൻ പ്രബുദ്ധരായ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.എൽ.ഡി.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി എ. എസ് ബിനോയ്,പ്രസിഡൻ്റായി ആർ.എൽ ശ്രീലാൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു.