യു.ഡി.എഫ്. വെള്ളാങ്ങല്ലൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

വെള്ളാങ്ങല്ലൂര്‍ : ചാലക്കുടി പാര്‍ലമെന്റ് യു.ഡി.എഫ്.സ്ഥാനാര്‍ഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യു.ഡി.എഫ്. വെള്ളാങ്ങല്ലൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നടന്നു. ചാലക്കുടി ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി.ജെ.ജോയ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. മണ്ഡലം ചെയര്‍മാന്‍ അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. മുസ്ലീം ലീഗ് നേതാവ് ഹസീബ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. കമാല്‍ കാട്ടകത്ത്, ഈ.വി.സജീവ്‌, അനില്‍ മാന്തുരുത്തി, കമാല്‍ കാട്ടകത്ത്, എ.കെ.ശിവരാമന്‍,കെ.എ.സദക്കത്തുള്ള, എ.എം.ഷാജഹാന്‍, യൂസഫ്‌ പടിയത്ത്, റസിയ അബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: അയൂബ് കരൂപ്പടന്ന (ചെയർമാൻ), കെ.എ.സാദക്കത്തുള്ള (വര്‍ക്കിങ് ചെയർമൻ), അനില്‍ മാന്തുരുത്തി ( ജനറൽ. കണ്‍വീനർ).