അക്ഷര കുടുംബശ്രീ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട: കാറളം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് പുല്ലത്തറയിലെ അക്ഷര കുടുംബശ്രീയുടെ ഒന്നാം വാർഷികം ആഘോഷിച്ചു.

കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ പ്രസിഡൻറ് റീത സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ചെയർപേഴ്സൺ ഡാലിയ പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗം ധനേഷ് ബാബു, സെക്രട്ടറി ദിവ്യ സുവേദൻ, സജിത രമേഷ് എന്നിവർ സംസാരിച്ചു.