ബ്ലിസ്സ് ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ‘ലവിംഗ് ഹാര്‍ട്ട്സ് ‘ പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : മാനസിക പരിവര്‍ത്തനത്തിന് ഊന്നല്‍ നല്‍കി സ്നേഹത്തിന്‍റെയും,ക്ഷമയുടേയും, കാരുണ്യത്തിന്‍റെയും മഹത്വം പരിശീലിപ്പിക്കുന്നതിലൂടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഗുണകരമായ മാറ്റം വരുത്തി പുതിയൊരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ബ്ലിസ്സ് ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ വിശക്കുന്നവർക്ക് ഭക്ഷണവും വേദനിക്കുന്നവർക്ക് സാന്ത്വനവും ജീവിതസഹായവും
നൽകുന്ന സ്നേഹകാരുണ്യപദ്ധതിയായ ലൗവിങ്ങ് ഹാർട്ട്സിന്റെ ഉദ്ഘാടന കർമ്മം ഇരിഞ്ഞാലക്കുട പി.ഡബ്ളിയു.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് കേരള പൊലീസ് അക്കാദമി അസിസ്റ്റന്‍റ് കമാണ്ടന്‍റ് മനോജ് കുമാര്‍ നിര്‍വ്വഹിച്ചു.

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്റ്റാന്‍ഡിനടുത്ത് ബാക്ഷ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച
ബ്ലിസ്സ് ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ ആദ്യത്തെ ഉപ കാര്യാലയത്തിന് വേണ്ടി മുറി സംഭാവന ചെയ്ത ബ്ലിസ്സ് ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ ട്രെയിനര്‍ ശിവരാമനെ കേരള വനം ഗവേഷണ സ്ഥാപനത്തിലെ മുന്‍ ചീഫ് സയന്‍റിസ്റ്റ് ഡോ. ശങ്കര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.ബ്ലിസ്സ് ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ സ്ഥാപകന്‍ മാസ്റ്റര്‍ ഡികെജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി അസിസ്റ്റന്‍റ് പബ്ലിക് പ്രൊസ്യൂകൂട്ടര്‍ അഡ്വ.കെ.ബി രാജീവ് മുഖ്യ പ്രഭാഷണം നടത്തി.

ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജനന -മരണ രജിസ്റ്റാര്‍ കെ.ജെ സ്റ്റാന്‍ലി ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

ബ്ലിസ്സ് ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ സെക്രട്ടറി
.എം.എന്‍.സുകുമാരന്‍ സ്വാഗതവും സംസ്ഥാന കോഴ്സ് കോര്‍ഡിനേറ്റര്‍ സന്തോഷ്കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു