സെന്റ്.മേരീസ് ഹൈസ്കൂൾ 99 ബാച്ച് റീ – യൂണിയൻ സെക്കന്റ് ബെല്ലിന്റെ ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ്.മേരീസ് ഹൈസ്കൂളിലെ 1999 എസ്.എസ്.എൽ.സി ബാച്ചിന്റെ റീ – യൂണിയൻ ‘സെക്കന്റ് ബെല്ലിന്റെ ‘ലോഗോ പ്രകാശനം ചെയ്തു.സെന്റ്.മേരീസ് ഹൈസ്കൂളിൽ ഇന്ന് നടന്ന ചടങ്ങിൽ സെന്റ്.മേരീസ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പി.സി വർഗ്ഗീസ് മാസ്റ്റർ ലോഗോ പ്രകാശനം ചെയ്തു.

ഇരിങ്ങാലക്കുട സെന്റ്.മേരീസ് ഹൈസ്കൂൾ 99 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 'സെക്കന്റ് ബെല്ലിന്റെ ' ലോഗോ പ്രകാശനം തത്സമയം ….

Posted by Irinjalakuda Times on Saturday, March 23, 2019

ജൂലൈ 14 നാണ് 99 ബാച്ചിന്റെ റീ – യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. റീ – യൂണിയന്റെ ചെലവിലേക്കായുള്ള ആദ്യ സംഭാവന വിദ്യയിൽ നിന്നും സെക്കന്റ് ബെൽ ഇവന്റ് സെക്രട്ടറി വിനീഷയും, പ്രസിഡന്റ് ജെയ്സണും ഏറ്റുവാങ്ങി. 99 ബാച്ചിൽ ഇരിങ്ങാലക്കുട സെന്റ്.മേരീസ് ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് റീ – യൂണിയനെ കുറിച്ച് കൂടുതലായറിയാൻ 9497560568 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.