കെ.എസ്.ഇ.ബി എഞ്ചിനിയേഴ്സ് അസ്സോസിയേഷന്‍ ജില്ലാ സെമിനാര്‍ മത്സരം സഹൃദയയില്‍


കൊടകര: കെ.എസ്.ഇ.ബി. എന്‍ജിനീയേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ തല സെമിനാര്‍ മത്സരം കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ശനിയാഴ്ച നടക്കും.രാവിലെ ഒന്‍പതരക്ക് സഹൃദയ എക്‌സി.ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്യും.ഇരിങ്ങാലക്കുട ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം.വി. ജോസ് അധ്യക്ഷനാകും.വൈദ്യുതോര്‍ജ്ജ ഉല്പാദന വിതരണ സംരക്ഷണ മേഖലയിലെ നൂതന ആശയങ്ങള്‍ കണ്ടെത്താന്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മത്സരമാണിത്.ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്ന് തിരഞ്ഞെടുത്ത ടീമുകള്‍ പങ്കെടുക്കും.