തൊഴിൽ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷൻ എം.എൽ.എ ക്ക് നിവേദനം സമർപ്പിച്ചു


ഇരിങ്ങാലക്കുട : ഫോട്ടോഗ്രാഫേഴ്സിന്റെ തൊഴിൽ പ്രശ്നങ്ങൾ ഗവൺമെന്റിന്റെ മുമ്പിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട എം.എൽ.എ പ്രൊഫ.കെ.യു  അരുണൻ മാസ്റ്റർക്ക്  ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷൻ നിവേദനം സമർപ്പിച്ചു.

മുൻ ജില്ലാ പ്രസിഡന്റും , സംസഥാന കമ്മിറ്റി അംഗവുമായ  ജോൺസൻ എ.സി യുടെ നേതൃത്വത്തിൽ ജില്ലാ കാരുണ്യ പ്രവർത്തന കൺവീനർ ബിനോയ് വെള്ളാങ്ങല്ലുർ ,മേഖല സെക്രെട്ടറി സഞ്ജു കെ .വി ,മേഖല ട്രഷറർ സുരാജ് .കെ.സ് , മേഖല വൈസ്: പ്രസിഡന്റ് സുബി കല്ലട,മേഖല പി.ആർ.ഒ പ്രസാദ് അവിട്ടത്തൂർ, കാട്ടൂർ യൂണിറ്റ് പ്രസിഡന്റ് ആന്റോ ടി.സി മേഖല കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ ദൃശ്യ ,.ജയൻ എ.സി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിവേദനം സമർപ്പിച്ചത്.