ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു

Carmel College Admission Started

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ജൈവവൈവിധ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ ധനസഹായത്തോടെ രണ്ടുദിവസം നീണ്ടുനിന്ന ഒരു പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ സജീവമായതും ലാഭേച്ഛയില്ലാത്തതും സ്വതന്ത്രമായും പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ഫ്രണ്ട്സ് ഓഫ് നേച്ചറിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ സീനിയർ പ്രോഗ്രാം കോർഡിനേറ്റർ ഡോക്ടർ കെ.ജി അജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ നിയമ വശങ്ങളെ കുറിച്ചും അതിൽ ബോർഡിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം വ്യക്തമായി പ്രതിപാദിച്ചു.

ഫ്രണ്ട്സ് ഓഫ് നേച്ചറിന്റെ ചെയർമാൻ ഒ ഹമീദലി, സെക്രട്ടറി റഫീഖ് ബാബു, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മിനി ആന്റോ, കേരള വനഗവേഷണ കേന്ദ്രത്തിലെ പ്രോജക്ട് ഫെലോ കെസി സൗമ്യ എന്നിവർ ക്ലാസ്സെടുത്തു. ഇവരുടെ നേതൃത്വത്തിൽ ക്യാമ്പസിനുള്ളിൽ ചിലന്തി നിരീക്ഷണവും പക്ഷി നിരീക്ഷണവും നടത്തി.

ക്രൈസ്റ്റ് കോളേജ് പരിസ്ഥിതി വിഭാഗം അസിസ്റ്റൻഡ് പ്രൊഫസർ ഡോക്ടർ എൻ ജെ മഞ്ജു, ജൈവവൈവിധ്യ ക്ലബ്ബിൻറെ കോർഡിനേറ്ററും ബോട്ടണി വിഭാഗം മേധാവിയുമായ ഡോക്ടർ ടെസി പോൾ പി, വൈസ് പ്രിൻസിപ്പൽ റവ.ഫാ.ജോയ് പി ടി, ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റൻഡ് പ്രൊഫസർ ഡോക്ടർ ബിജു സി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള അൻപതോളം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.

Shopping Complex for Rent