ഇന്നലെ എസ്.എൻ സ്കൂളിന് സമീപമുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വരന്തരപ്പിള്ളി സ്വദേശി മരിച്ചു

Carmel College Admission Started

ഇരിങ്ങാലക്കുട : ഇന്നലെ വെളുപ്പിന് ഇരിങ്ങാലക്കുട എസ്.എൻ സ്കൂളിന് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഗുരുതരമായി പരുക്കേറ്റ വരന്തരപ്പിള്ളി സ്വദേശി സാലിം ഉസ്താദ് (55) ഇന്ന് രാവിലെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരണപ്പെട്ടു.

മദ്രസ്സ അധ്യാപകനായ സാലിം ഉസ്താദ് കൂരിക്കുഴി മദ്രസ്സയിലേക്ക് ബന്ധുവായ അഷ്ക്കറിനൊപ്പം പോകും വഴിയാണ് അപകടമുണ്ടായത്.അപകടത്തിൽ അഷ്ക്കറിനും പരുക്കേറ്റിട്ടുണ്ട്.

അപകടത്തിൽ പരുക്കേറ്റ് കിടന്ന ഇവരെ ഇരിങ്ങാലക്കുട ജനമൈത്രി പോലീസാണ് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂരിലേക്ക് മാറ്റുകയായിരുന്നു.

ശരീഫയാണ് മരിച്ച സാലിം ഉസ്താദിന്റെ ഭാര്യ. ഷഫീക്ക് (എസ്.വൈ.എസ് തൃശൂർ സോൺ വൈസ് പ്രസിഡന്റ്), ഷാഫി, ഷാഹുൽ ഹമീദ്, ഖൈറുന്നീസ എന്നിവർ മക്കളും സജീർ മരുമകനുമാണ്. സാലിം ഉസ്താദിന്റെ ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് വരന്തരപ്പിള്ളി മഹല്ലിൽ വെച്ചു നടക്കും.

Shopping Complex for Rent