ഇശൽ മാണിക്യം പുരസ്കാര സമർപ്പണം ഇന്ന് കരൂപ്പടന്നയിൽ  

Carmel College Admission Started

കരൂപ്പടന്ന: കേരള മാപ്പിള കലാ അക്കാദമിയുടെ ഇശൽ മാണിക്യം പുരസ്കാരം പ്രശസ്ത മാപ്പിള ഗാന രചയിതാവ് പി.എം.എ.ജബ്ബാറിന് ഇന്ന് (ചൊവ്വാഴ്ച 19/2/2019) വൈകീട്ട് 4 ന് കരൂപ്പടന്ന പ്രിൻസ് ഓഡിറ്റോറിയത്തിൽ വെച്ച് സമർപ്പിക്കും.

മാണിക്യമലരായപൂവി എന്ന ഗാനത്തിന്റെ രചയിതാവായ പി.എം.എ ജബ്ബാറിന് പുരസ്കാര സമർപ്പണം നടത്തുന്നത് ഈ ഗാനം ആദ്യമായി പാടി ഹിറ്റാക്കിയ പ്രശസ്ത ഗായകനും മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടും ആയ തലശ്ശേരി. കെ. റഫീഖ് ആണ്.

വി.ആർ.സുനിൽകുമാർ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. മാപ്പിള കലാ അക്കാദമി ജനറൽ സെക്രട്ടറി മുഹമ്മദ് അക്രം മുഖ്യ പ്രഭാഷണം നടത്തും.

മുഹസിൻ തളിക്കുളം പ്രശസ്തി പത്രം നൽകും. എം.എ.റഹീം അധ്യക്ഷത വഹിക്കും.

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ.മജീദ്, ഖദീജ അലവി, വെള്ളാങ്ങല്ലൂർ മഹല്ല് ചെയർമാൻ പി.എം.അബ്ദുൽ ഗഫൂർ ഹാജി, കലാഭവൻ കബീർ, അയ്യൂബ് കരൂപ്പടന്ന, റഊഫ് കരൂപ്പടന്ന, ഹാശിം അരിയിൽ, ഹമീദ് വയനാട് എന്നിവർ സംസാരിക്കും.

വൈകീട്ട് 5 ന് മാണിക്യ മലർ ഇശൽ വിരുന്ന് ( മാപ്പിളപ്പാട്ട് ഗാനമേള ) നടത്തും.
പ്രശസ്ത പിന്നണി ഗായകരായ ശബ്ന അക്രം, അസ്മ കൂട്ടായി, റഷീദ് മൂവാറ്റുപുഴ, ഷഹന വളാഞ്ചേരി, കൊച്ചിൻ ശരീഫ്, ചിലങ്ക ശരീഫ് എന്നിവർ ഗാനങ്ങൾ ആലപിക്കും.

Shopping Complex for Rent